0
ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ

ഇന്റർവ്യൂ വിജയിക്കാനുള്ള 7 രഹസ്യമന്ത്രങ്ങൾ

Rs.280.00
Non-returnable
View Details
Product Details
നല്ലൊരു ജോലിക്കായുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അവസാന കടമ്പയാണ് ഇന്റര്‍വ്യൂ. സ്‌കൂള്‍ മുതല്‍ കോളേജ് വരെ നിങ്ങള്‍ നേടിയ അറിവിന്റെയും അതിനുശേഷം കഠിനമായ ഒരു മത്സരപ്പരീക്ഷയില്‍ നിങ്ങള്‍ നേടിയ സുവര്‍ണവിജയത്തിന്റെയും ഫലമാണ് ഇന്റര്‍വ്യൂവിനുള്ള ഒരു ക്ഷണം. 15-ലേറെ വര്‍ഷത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ യഥാര്‍ത്ഥ ഫലം പരിശോധിക്കപ്പെടുന്നത് 15-20 മിനിറ്റ് നീളുന്ന ഒരു ഇന്റര്‍വ്യൂവിലാണ്. 15 വര്‍ഷത്തേക്കാള്‍ വളരെ വലുതാണ് ആ 15 മിനിറ്റുകള്‍! പല മിടുക്കരായ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നത് അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടല്ല, മറിച്ച് ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സ്വയം എങ്ങനെ അവതരിപ്പിക്കണമെന്നും ഇന്റര്‍വ്യൂവില്‍ ചെയ്യേണ്ട്തും ചെയ്യേണ്ടാത്തതും എന്താണെന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടുമാണ്. പ്രചോദനാത്മകവും പ്രായോഗികവുമായ ഈ പുസ്തകത്തില്‍, ഇന്ത്യാ ഗവണ്‍മെന്റിനായി ആയിരക്കണക്കിന് യഥാര്‍ത്ഥ ജോലി അഭിമുഖങ്ങള്‍ നടത്തുന്നതില്‍ പ്രായോഗികപരിചയമുള്ള മുന്‍ സീനിയര്‍ സിവില്‍ സര്‍വീസുകാരനായ ഡോ. കെ.പി. ഔസേപ്പ് ഐ.എഫ്.എസ്, ഓരോ ജോലി അന്വേഷിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 7 ശക്തമായ രഹസ്യമന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു. അഭിമുഖപട്ടികയുടെ ഇരുവശത്തുമുള്ള വര്‍ഷങ്ങളുടെ അനുഭവത്തിന്റെ വാറ്റിയെടുത്ത ജ്ഞാനമാണ് ഈ മന്ത്രങ്ങള്‍.

ആദ്യമായി ജോലി അന്വേഷിക്കുന്നവര്‍ക്കും ഇപ്പോഴുള്ള ജോലിയില്‍ നിന്ന് മാറി വേറൊന്ന് അന്വേഷിക്കുന്നവര്‍ക്കുംവേണ്ടി പ്രത്യേകം എഴുതപ്പെട്ട ഈ പുസ്തകം, ഭയത്തെ എങ്ങനെ മറികടക്കാമെന്നും, ആത്മവിശ്വാസത്തോടെ നിങ്ങളുടെ ശക്തികള്‍ എങ്ങനെ പ്രകടിപ്പിക്കാമെന്നും, നിങ്ങളെ വേറിട്ടുനിര്‍ത്തുന്ന രീതിയില്‍ ഇന്റര്‍വ്യൂ ബോര്‍ഡുമായി എങ്ങനെ സംവദിക്കാമെന്നും നിങ്ങളെ പഠിപ്പിക്കും.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.