0
Kerala Book Store
ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി

ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി

Rs.210.00
Non-returnable
View Details
Product Details
സ്വപ്‌നം കാണാനും മറ്റുള്ളവരെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കാനും സാധിക്കാത്തവർ വിപ്ലവകാരികളല്ല’ എന്ന് ചാരുമജുംദാർ പറഞ്ഞു. തന്റെ വാക്കുകൾക്ക് യോജിച്ച രീതിയിൽ, ബന്ധനവിമുക്തമായ ഒരു ഇന്ത്യ അദ്ദേഹം സ്വപ്‌പ്നം കണ്ടു. 1970-കളിൽ അദ്ദേഹത്തിന്റെ പാർട്ടി അഴിച്ചുവിട്ട സായുധവിപ്ലവത്തിൽ ആയിരക്കണക്കിന് യുവാക്കൾ ആകൃഷ്ടരാവുകയും ചെയ്‌തു.
ലോകത്തിന് ’നക്‌സലൈറ്റ്’ എന്ന വാക്ക് സംഭാവന ചെയ്ത‌ ആ രക്തനക്ഷത്രത്തിൻ്റെ മാർഗദർശക സഞ്ചാരത്തിൻ്റെ മുൻവിധികളി ല്ലാത്ത വിവരണമാണ് ഈ പുസ്‌തകം. ഇത്തരത്തിലുള്ള ഒരേയൊരു പുസ്‌തകം. ’നക്‌സലൈറ്റ്’ എന്ന പദം ഒരു കാട്ടുതീപോലെ യുവാക്കളുടെ മനസിൻ്റെ ആഴങ്ങളെ എരിച്ചു. ഹൃദയത്തിൽ അഗ്നി സൂക്ഷിച്ചിരുന്ന ആ മനുഷ്യൻ അങ്ങനെ ഒരു തലമുറയുടെ പ്രചോദനമായി മാറി.

ചാരുമജുംദാർ: സ്വപ്‌നാടകനായ വിപ്ലവകാരി എന്ന പുസ്‌തകം ആഴത്തിലുള്ള ഗവേഷണത്തിൻ്റെ പിൻബലത്തിൽ രചിക്കപ്പെട്ടതാണ്. സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുകയും അനേകം പേരെ സ്വ‌പ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്‌ത ഒരു ഐതിഹാസിക നിഷേധിയുടെ പൂർണചിത്രം ഈ പുസ്‌തകം പ്രദാനം ചെയ്യുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.