0
Kerala Book Store
പ്രേമസിന്ധുവിലെ മുക്താവലികൾ

പ്രേമസിന്ധുവിലെ മുക്താവലികൾ

Rs.380.00
Non-returnable
View Details
Product Details
ശ്രീ ഗുരുവായുരപ്പൻ സാക്ഷാൽ നിർമ്മല ബ്രഹ്മമാണ്. നിർമ്മല ബ്രഹ്മമാകുന്ന കൃഷ്ണപ്രേമ സിന്ധു ജീവന്മുക്തന്മാരാകുന്ന അനേകം
മുത്തുമണികൾ നിറഞ്ഞതാണ്. പരമഭക്തന്മാരാകുന്ന മുത്തുമണികൾകൊണ്ട് അലങ്കരിച്ചാണ് ശ്രീ ഗുരുവായുരപ്പൻ അത്യന്ത സുന്ദരനായത്.
ഭഗവാൻ്റെ മഹത്യം സാധാരണക്കാർക്ക് മനസ്സിലാക്കിത്തരുന്നത് ജീവന്മുക്തന്മാർ തന്നെയാണ്. ഈ പുണ്യാത്മാക്കൾ അനുഭവിച്ച പരമാനന്ദത്തെ
സ്വയം പാടിയും മറ്റു ഭക്തന്മാർ അതേറ്റു പാടിയും ശ്രീ ഗുരുവായുരപ്പക്കൻ്റെ കീർത്തിയും മനോഹാരിതയും അനുദിനം വർദ്ധിച്ച് ലോകം നിറഞ്ഞു വിലസുന്നു.
നിശ്ചലബ്രഹ്മത്തിനെ ചലിപ്പിക്കുന്നത് ഈ പ്രേമഭക്തിയാണ്. കൃഷ്‌ണനാകുന്ന പ്രേമസിന്ധുവിൽ സദാ ഭക്തന്മാരോടുള്ള കാരുണ്യത്തിരമാല
അലയടിക്കുന്നു. കൃഷ്‌ണപ്രേമത്തെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ച് ഇന്നും ജനഹൃദയങ്ങളിലൂടെ ജീവിക്കുന്ന പുണ്യശ്ലോകന്മാരുടെ ചരിതങ്ങൾ
ഈ പുസ്ത‌കത്തി ലൂടെ വായനക്കാർക്കായി സമർപ്പിക്കുകയാണ്. സുകൃതികളായവർക്ക് ഈ ദക്തി തൊട്ടറിയുന്ന മാത്ര യിൽ കൃഷ്ണ‌ാനുഭവം ഉണ്ടാവും
എന്ന് നിസ്സംശയം പറയാം. മഹാത്മാക്കളുടെ വാക്കുകളിലൂടെയും, വായിച്ച് മനസ്സിലാക്കിയും ഉള്ളിൽ തെളിഞ്ഞ ഭാവങ്ങളും എല്ലാം ഈ കഥകളിൽ
നിറഞ്ഞു നിൽക്കുന്നു. സാക്ഷാൽ ശ്രീഗുരുവായുരപ്പൻ്റെ പാദങ്ങളിൽ അക്ഷരപ്പൂക്കൾ കൊണ്ട് സമർപ്പിക്കുന്ന പ്രേമ പുഷ്പാഞ്ജലിയാണ് ഈ പുസ്‌തകം.
ഇതുവായിക്കുന്നവരുടെ ഹൃദയത്തിലും ശ്രീ ഗുരുവായുരപ്പൻ നിത്യോത്സവമായി വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുദർശന രഘുനാഥ് വനമാലി
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.