0
Kerala Book Store
അക്ഷരങ്ങളുടെ നിഴലിൽ

അക്ഷരങ്ങളുടെ നിഴലിൽ

Rs.170.00
Non-returnable
View Details
Product Details
ശൈശവംമുതൽ ജീവിതകാലം മുഴുവൻ പല നിഴലുകൾക്കു കീഴിലായിരുന്നു തൻ്റെ ജീവിതം എന്ന് അമ്യത നിരീക്ഷിക്കുന്നു. ജനനത്തോടെ തന്നോടൊപ്പം കൂടിയ സഹോദരൻ്റെയും അമ്മയുടെയും മരണത്തിൻറെ നിഴലുകൾ, കവിതയുടെ കനവുകളുമായി ജനലരികിൽ പുറത്തേക്കു നോക്കി ഒറ്റയ്ക്കു നിന്ന ബാല്യകാലം മുതൽ വിഭജനത്തിൻ്റെ നാളുകളിൽ നാടു വിട്ട കാലംവരെ തലയ്ക്കു മുകളിൽ തൂങ്ങിയ ആയുധങ്ങളുടെ നിഴലുകൾ, ജാതകം നോക്കി ജ്യോതിഷികൾ കണ്ടെത്തിയ കാളസർപ്പയോഗത്തിൻ്റെ നിഴൽ, സഫലമാകാത്ത വിവാഹ ബന്ധത്തിന്റെയും വിഫലമായ പ്രണയബന്ധത്തിന്റെയും നിഴലുകൾ, പൂർവജയങ്ങളുടെ നിഴലുകൾ, അക്ഷരങ്ങളുടെയും സ്വപ്നങ്ങളുടെയും നിഴലുകൾക്കൊപ്പം കറുത്ത ശക്തികളുടെ നിഴലുകൾ, അവസാനകാലത്ത് കൂട്ടായെത്തിയ ദാർശനികത യുടെ നിഴലുകളും ഇങ്ങനെ നിഴലുകൾക്കു കീഴിൽ ജീവിച്ചു തീർത്ത ജീവിതപുസ്‌തകമാണ് അമ്യത ഇവിടെ തുറക്കുന്നത്.
അമൃതാപ്രീതത്തിന്റെ രണ്ടാമത്തെ ആത്മകഥ. പ്രശസ്‌തമായ റവന്യൂസ്സാനി എന്ന ആത്മകഥയിലേതുപോലെ ജീവിത സംഭവങ്ങൾ നിരത്തിവെച്ചുകൊണ്ടുള്ള എഴുത്തല്ല, ഈ പുസ്‌തകത്തിൽ എഴുത്തുകാരി നിർവഹിക്കുന്നത്.
ഒരു കവിക്കുമാത്രം എഴുതാൻ കഴിയുന്ന ആത്മകഥ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.