0
366 സൂഫിദിന സൂക്തങ്ങള്‍

366 സൂഫിദിന സൂക്തങ്ങള്‍

Rs.180.00
Non-returnable
View Details
Product Details
ഹൃദയത്തിൽ തറയ്ക്കുന്ന ഒരു സൂഫിസൂക്തം മതിയാകും ഉള്ളിലെ ബോധത്തെ ഉണർത്തുവാൻ. അതിനാൽ സൂഫിസൂക്തങ്ങളുടെ അർത്ഥതലങ്ങൾക്ക് വളരെയധികം ആഴമുണ്ട്. 366 സൂഫിചിന്തകളെ ജനുവരി മുതൽ ഡിസംബർ വരെ എന്ന ക്രമത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറുകുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു. ജലാലുദ്ദീൻ റൂമി, ഹസ്രത്ത് ഇനായത്ത് ഖാൻ, ഹസ്രത്ത് റാബിയ, ഹസ്രത്ത് ഹല്ലാജ്, ഹസ്രത്ത് ജില്ലാനി, ഹസ്രത്ത് ഇബ്‌നു മുനവ്വർ തുടങ്ങിയ നിരവധി മഹാത്മാക്കളുടെ സൂക്തങ്ങൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

“ജ്ഞാനികൾ എപ്പോഴും സ്നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകൾ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാൽ അവരിൽ ദൈവനിരാസം ഉണ്ടാവില്ല“ - റൂമി.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.