
14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം
Rs.95.00
Non-returnable
Out of stock
Product Details
കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു സവിശേഷതയാണ് ഡിജിറ്റര്‍ ഗ്രാഫിക് ഡിസൈനിംഗ്. ഇതിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കേണ്ട ആവശ്യമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ സാധിച്ചാല്‍ ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗില്‍ ആര്‍ക്കും അത്ഭുതം സൃഷ്ടിക്കാം. ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗിന് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. അച്ചടി, ഡിടിപി, വെബ് ഡിസൈനിംഗ് തുടങ്ങി അഡോബ് ഫോട്ടോഷോപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന മേഖലകള്‍ ഒട്ടേറെയാണ്. അല്പം കമ്പ്യൂട്ടര്‍ വൈഭവവും വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷിയും ഉണ്ടെങ്കില്‍ ഫോട്ടോഷോപ്പില്‍ വിസ്മയം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണിത്. പതിനാലു ദിവസങ്ങള്‍ കൊണ്ട് ഫോട്ടോഷോപ്പില്‍ സാമാന്യം മികച്ച രീതിയില്‍ത്തന്നെ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ ചെയ്യാന്‍ ഈ പുസ്തകം നിങ്ങളെ പ്രാപ്തനാക്കും.

