


നിത്യകല്യാണി
Rs.299.00
Non-returnable
Product Details
“പഷ്ട്! ഈ നാട്ടിൽ നടപ്പൊക്കെ എന്നാണ് ഉണ്ടായത് നാത്തൂനേ. നമ്മുടെ പെണ്ണുങ്ങൾ പാടത്തിറങ്ങൂലെന്ന് വാശി പിടിച്ചപ്പോഴാണ് നമ്മടെ പിള്ളേർക്ക് അക്ഷരം കിട്ടിയത്. മുണ്ടുമുറുക്കി പണിയെടുത്തിട്ടും പത്തായം നിറച്ചിട്ടും നമ്മുടെ മാടങ്ങൾക്ക് അരവയറ്. നമ്മള് മെല മറക്കാൻ തുടങ്ങിയ കാലമൊന്നും മറന്നു പോകല്ല് നാത്തൂനേ. ചൂദ്രച്ചിമാര് പെര തൊറന്ന് കൊടുത്ത് വരമ്പ് എഴുതി വാങ്ങിച്ചെങ്കി, അരിവാള് കൊണ്ട് ഓന്റെയൊക്കെ സാമാനം പോറി എറിഞ്ഞ കഥയാണ് നമ്മക്ക് പറയാനുള്ളത്. അതോണ്ട് നാട്ടുനടപ്പിനെക്കുറിച്ച് ഇങ്ങാട്ട് പറയണ്ട.“

