0
Kerala Book Store
പകഴിയം ചടങ്ങ്
View Details
Product Details
വേദവിഭാഗമനുസരിച്ച് കേരളീയ ബ്രാഹ്മണരിൽ ഋഗ്വേദികൾ, യജുർവ്വേദികൾ, സാമവേദികൾ
എന്നീ മൂന്നു വിഭാഗത്തിൽപ്പെട്ട വരെ ഉള്ളു. അഥർവ്വവേദികളില്ല. അതായത് വേദവിഭാഗവും അവയിലെ
സൂത്രങ്ങളുമനുമ്പരിച്ചുള്ള ചരണങ്ങളിൽ അഥർവ്വവേദി കളും അതിലെ രണ്ട് ചരണക്കാരും നമ്പൂതിരിമാരിലില്ല
. ഋഗ്വേദിക ളിലെ കൌഷീതക-ആശ്വലായനചരണക്കാരും, യജുർവ്വേദിക ളിലെ ബാധൂലക-ബൌധായനചരണക്കാരും,
സാമവേദികളിലെ ജൈമിനീയചരണക്കാരും മാത്രമേ നമ്പൂതിരിമാരിലുള്ളൂ. ഋഗ്വേദിക ളിലെ ആശ്വലായനചരണക്കാരെ
പകഴിയന്മാർ എന്നും പറയുന്നു. ഈ വിഭാഗക്കാരുടെ-ആശ്വലായനന്മാരുടെ-ഷോഡശക്രിയക ളേയും മറ്റ് ഉപക്രിയകളേയും
അപരക്രിയകളേയും പ്രതിപാർ യ്ക്കുന്ന പുസ്ത‌കമാണ് ’പകഴിയം ചടങ്ങ്’. എല്ലാ ചരണക്കാ രിലും ക്രിയകൾ കഴിയ്ക്കുന്നതനുസരിച്ച്
മന്ത്രാധികാരി, വേദാധി കാരി, യാഗാധികാരി വിഭാഗക്കാർ ആകാമെങ്കിലും പൊതുവെ കേരളീയരിൽ മന്ത്രാധികാരികൾ മാത്രമായവരെല്ലാം
തന്നെയും ക്ഷത്രിയവിഭാഗക്കാരും: “ആശ്വലായനഗൃഹ്യസൂത്ര“മനുസരി ചുള്ള പകഴിയം ക്രിയാക്രമം തന്നെയാണ് അവരവർ
ചെയ്യുന്ന ക്രിയകളിൽ സ്വീകരിച്ചിട്ടുള്ളത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.