


ല സാ ഗു
Rs.200.00
Non-returnable
Product Details
പ്രവാസജീവിതത്തിൻ്റെ തീക്ഷ്‌ണതയിൽ ഉരുകിയൊലിക്കുന്ന വിയർപ്പുപ്പാണ് വിനയകുമാറിൻ്റെ കഥകൾ. പറിച്ചു നടപ്പെട്ട ഭൂമിയിൽ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരൻ. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകൾ ’ല സാ ഗു’ എന്ന ഈ സമാഹാരത്തിൽ ഉണ്ട്. കഥകൾ നോവലെറ്റുകളായി മാറുന്ന ഈ കാലത്ത് ചുരുക്കിയെഴുതുക എന്നത് ഒരു സാഹസം തന്നെയാണ്. ഗ്രാമീണമനസ്സുള്ള കഥാപാത്രങ്ങളാണ് മിക്ക കഥകളിലും കടന്നുവരുന്നത്. ലളിതമായ ഭാഷയാണ് ഈ കഥകളുടെ മറ്റൊരു പ്രത്യേകത. വളച്ചുകെട്ടലുകൾ ഇല്ലാതെ വായനക്കാരനുമായി നേരിട്ട് സംവദിക്കുന്ന ശൈലി.

