ചന്ദ്രികയുടെ ചരിത്രം
Rs.1,000.00
Non-returnable
Product Details
മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരു ന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിൻ്റെ മസ്‌തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്‌ടപ്പെട്ടുപോയ സ്വസമുദായത്തിൻ്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്‌നം സമുദായത്തിൻ്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിൻ്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിൻ്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്‌കാമകർമികളായ ഒരുപറ്റം നേതാക്ക ളുടെ തീക്ഷ്‌ണമായ ത്യാഗത്തിൻ്റെ ഫലമാണ്.
ചന്ദ്രിക കേവലം ഒരു പത്രമല്ല. ഒരു വലിയ ജനസമൂഹത്തിൻ്റെ വികാരമാണ്. ഹൃദയത്തോട് ചേർത്തുവെച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വം മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.
ചന്ദ്രിക കേവലം ഒരു പത്രമല്ല. ഒരു വലിയ ജനസമൂഹത്തിൻ്റെ വികാരമാണ്. ഹൃദയത്തോട് ചേർത്തുവെച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വം മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.