0
നവോത്ഥനകാലത്തെ മതപരിവർത്തനവാദങ്ങൾ

നവോത്ഥനകാലത്തെ മതപരിവർത്തനവാദങ്ങൾ

Rs.350.00
Non-returnable
View Details
Product Details
വർണ്ണാശ്രമധർമ്മത്തിലധിഷ്‌ഠിതമായ ഹിന്ദുമതത്തിൽ നിന്നുള്ള വിമോചനത്തെക്കുറിച്ചാണ് ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ നമ്മോടു സംവദിക്കുന്നത്. ജാതിരഹിതമായ ബുദ്ധദർശനത്തിന്റെ തെളിച്ചത്തെ കെടുത്തിക്കളഞ്ഞാണ് ’വസിഷ്‌ഠ ബ്രാഹ്‌മണത്വം’ ഇന്ത്യയിൽ ചുവടുറപ്പിച്ചത്. നവോത്ഥാന ചിന്തകളുരസിയ കാല ത്തും മനുസ്‌മൃതിയെ ആധാരമാക്കിത്തീർത്ത ’വ്യവഹാരമാല’യനുസരിച്ച ഭരണമാണു കേരളത്തെ നയിച്ചത്. മതപരിവർത്തനത്തിലേക്ക് കീഴാളവർഗ്ഗത്തെ തള്ളിവിട്ടതെന്തുകൊണ്ടെന്ന ചോദ്യ ത്തിൻ്റെ ഉത്തരങ്ങളാണ് ഈ പുസ്‌തകം നൽകുന്നത്. ബ്രാഹ്മണരൊഴികെ, എല്ലാ ജാതിയില്പെട്ടവരും ഏറിയോ കുറഞ്ഞോ പീഡയനുഭവിച്ചിട്ടുണ്ടെന്നും നാമറിയുന്നു. ഇന്ത്യയിൽ നിലവിലുള്ള ബുദ്ധ-ജൈന - ഇസ്ലാം- ക്രിസ്‌തീയ മതങ്ങളെയും, ചാർവാക - ആനന്ദ മതങ്ങളെയും, മിതവാദി കൃഷ്‌ണൻ മുന്നോട്ടുവച്ച സ്വതന്ത്രലോകത്തെയും, കേരളത്തെ പ്രത്യാശയിലേക്കു നയിച്ചുകൊണ്ടേയിരിക്കുന്ന ഗുരുദർശനത്തെയും ഈ പുസ്‌തകം ചർച്ചചെയ്യുന്നു. നാനാജാതി മതത്തില്പെട്ട മഹാശയന്മാരുടെ ചിന്താ പുഷ്‌പങ്ങളാണ് ഇതിൽ ചന്തം ചാർത്തിയിരിക്കുന്നത്. മഹാകവി കുമാരനാശാന്റെ സംവാദാത്മകമായ പ്രഭാഷണമാണു തുടക്ക ത്തിൽ ചേർത്തിരിക്കുന്നത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.