0
പുലരിതീർത്ഥം
View Details
Product Details
സാധാരണമായ ആശയങ്ങളെപ്പോലും ചമൽക്കാരപൂർവ്വം അവതരിപ്പി ക്കാൻ ഋഷികേശ് ശ്രദ്ധിക്കുന്നു. പദങ്ങളോട് തികഞ്ഞ ഉത്തരവാദിത്തം പുലർത്തുന്നു. മിതത്വവും ആത്മനിയന്ത്രണവും ഈ കവിക്ക് സഹ ജമാണ്. അതിശയോക്തിയിലേക്കും അത്യുക്തിയിലേക്കും കവിത വഴു തി വീഴുന്നില്ല എന്നുറപ്പിക്കാൻ ഋഷികേശിന് സാധിക്കുന്നു.
ആത്മരതിയിൽ മുഴുകാനല്ല. സമൂഹത്തോട് ബന്ധം സ്ഥാപിക്കാനാണ് താൻ എഴുതുന്നതെന്നു കവി ഈ പ്രായത്തിൽ തന്നെ അബോധപൂർവ്വം തിരിച്ചറിയുന്നു. അതൊരു വലിയ വാഗ്ദാനമാണ്. ആ അവബോധം ജീവി തത്തെയും മനുഷ്യരെയും പ്രകൃതിയെയും പുതിയ ഊഷ്‌മളതയോടെ കാണാനും ആദരിക്കാനും പ്രേരിപ്പിക്കും.
കവിതയുടെ ഏകാന്ത വഴിയിലൂടെ സഞ്ചരിക്കാനും തൻറെ കവിത്വ സിദ്ധിയെ നിതാന്തമായ വായന കൊണ്ടും അക്ഷീണമായ സാധന കൊണ്ടും സ്‌ഫുടം ചെയ്തെടുക്കാൻ ഋഷികേശിന് കഴിയും.
ഈ വസന്താരംഭ പുഷ്‌പങ്ങളെ വരാനിരിക്കുന്ന വർണ്ണപ്പകിട്ടിൻ്റെ നാന്ദി യായി കരുതണം. അവയുടെ നൈർമല്യവും നൈസർഗ്ഗിക സൗന്ദര്യവും കാണാതിരിക്കാനോ ആസ്വദിക്കാതിരിക്കാനോ കഴിയില്ല. ഈ കവിതകൾ പ്രമേയ-വൈകാരിക സത്യസന്ധത കൊണ്ടും, ഭാഷയുടെ നിഷ്കപടത കൊണ്ടും കൽപ്പനകളുടെ നവീനത കൊണ്ടും അനുവാചകരുടെ ഹൃദ്യ മായ അഭിനന്ദനത്തിനു പാത്രമാവുന്നു. അനുഗ്രഹത്തിന് അർഹത നേടുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.