
പ്രിന്‍സ് ഓഫ് ഹൊറര്‍
Rs.66.00
Non-returnable
Out of stock
Product Details
രണ്ടു കൂറ്റന്‍ കട്ടിലുകള്‍ അടുപ്പിച്ചിട്ടിരിക്കുന്നതില്‍ നീലനിറത്തിലുളള ഒരു അങ്കി വിരിച്ചിരുന്നു. അതിന്റെ നടുവില്‍ ഒരു ചുവന്ന കഴുകന്റെ ചിത്രം തുന്നിപ്പിടിപ്പിച്ചിരുന്നു. അതിന്റെ ചിറകുകള്‍ നിറം മങ്ങിയതാണെങ്കിലും ചുവന്ന കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. കാലപ്പഴക്കംകൊണ്ട് നിറംമങ്ങിയ ഭിത്തിയില്‍ പ്രിന്‍സ് ഡ്രാക്കുളയുടെ ഒരു വലിയ ചിത്രം തൂക്കിയിട്ടിരുന്നു. ആ മുഖം വളരെ കാര്‍ക്കശ്യം നിറഞ്ഞതും ക്രൂരവുമായിരുന്നു. വലതുകരത്തില്‍ രക്‌തം പുരണ്ട ഒരു വാള്‍. ഒരു സംഹാരത്തിന് ആജ്‌ഞ്ഞ കൊടുക്കുന്ന രക്തദാഹിയുടെ ഭാവം... ബാറ്റണ്‍ ബോസിന്റെ പുതിയ നോവല്‍.

