
നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു
Rs.250.00
Non-returnable
Out of stock
Product Details
ഇന്ത്യയിലെ ദരിദ്ര ജനസാമാന്യം എല്ലായ്‌പ്പോഴും സ്ഥിതിവിവര കണക്കുകളുടെ വിരസവും പൊടിപിടിച്ചതുമായ ഏടുകളില്‍ ഒതുങ്ങുന്നു. നീണ്ട ഗവേഷണ പഠനങ്ങളുടെ ഫലമായ ഈ പുസ്തകം പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ഇത്തരം മനുഷ്യരെക്കുറിച്ചാണ്. അവരെെങ്ങനെ നിലനിന്ന് പോകുന്നുവെന്നും അതിജീവനത്തിനായുള്ള നിരന്തര സമരത്തില്‍ എന്തെല്ലാമാണവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ത്രാണി നല്കുന്നതെന്നും ഇതില്‍ കാണാം. പലപ്പോഴും ഏറ്റവും ക്രൂരവും അപഹാസ്യവുമായ രീതിയില്‍ അവര്‍ക്കായി രൂപപ്പെടുത്തപ്പെടുന്ന പദ്ധതികളേയും സമീപന രേഖകളേയും പറ്റി ഇതില്‍ നിന്നും അടുത്ത് മനസ്സിലാക്കാനാവും.ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലുതും അവഗണിക്കപ്പെട്ടതുമായ വിഭാഗത്തിന്റെ ജീവിതാവസ്ഥകളും പ്രതീക്ഷകളുമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്ന മനുഷ്യരിലൂടെ വെളിവാകുന്നത്. അവരുടെ വാസ്തവ കഥകള്‍ വികസനത്തിന്റെ യഥാര്‍ത്ഥ മുഖമെന്തെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ മനുഷ്യത്വം നിറഞ്ഞതും ജാഗ്രതയുറ്റതുമായ ഒരു മുഖം ഇവിടെ അനാവൃതമാവുന്നു. മനുഷ്യപക്ഷത്തു നില്‍ക്കുന്ന ഒരസാധാരണ ഗ്രന്ഥം.
വിവര്‍ത്തനം:കെ.എ.ഷാജി
വിവര്‍ത്തനം:കെ.എ.ഷാജി

